സൂര്യയുടെ പുതിയ തമിഴ് ചിത്രം 'എൻ.ജി.കെ" നാളെ ലോകമെമ്പാടും പ്രദർശനത്തിനെത്തും. പ്രശസ്ത സംവിധായകൻ സെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ സായ് പല്ലവിയും രാകുൽ പ്രീത് സിംഗുമാണ് നായികമാർ. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ്, വേലാ രാമമൂർത്തി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.'എൻ.ജി.കെ" ഒരു പൊളിറ്റിക്കൽ ആക് ഷൻ ത്രില്ലറാണ്. നന്ദ ഗോപാൽ കുമരൻ അഥവാ എൻ. ജി. കെ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് സൂര്യ ചിത്രത്തിലെത്തുന്നത്.
ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവുമാണ് "എൻ.ജി.കെ" നിർമ്മിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം.ശിവകുമാർ വിജയൻ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു .
സ്ട്രെയിറ്റ് ലൈൻ സിനിമാസും എൻജോയ് മൂവീസും ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൂര്യയും സായ് പല്ലവിയും സംവിധായകൻ സെൽവരാഘവനും ഇന്നലെ കൊച്ചിയിൽ എത്തിയിരുന്നു.നാളെ രാവിലെ അഞ്ചരയ്ക്കാണ് തിരുവനന്തപുരത്തെ ആദ്യ പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |