SignIn
Kerala Kaumudi Online
Saturday, 27 April 2024 12.08 AM IST

മാറിമറിഞ്ഞ് രാഷ്ട്രീയ നീക്കങ്ങൾ: ലക്ഷ്യം സ്വർണക്കേസിൽ നിന്ന് ശ്രദ്ധതിരിക്കലെന്ന് പ്രതിപക്ഷം

udf

തിരുവനന്തപുരം: പൊലീസ് കാവലുള്ള എ.കെ.ജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞ് ദിവസം രണ്ട് കഴിഞ്ഞിട്ടും പ്രതിയുടെ തുമ്പുപോലും കിട്ടിയില്ല. ആക്രമണം നാടകമായിരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ഇത് ആക്കം കൂട്ടുന്നതിനിടെ പീ‌ഡനപ്പരാതിയിൽ പി.സി. ജോർജിനെ പൊടുന്നനെ അറസ്റ്റുചെയ്തത് പുതിയൊരു രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി.

സർക്കാർ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇത് സ്വർണക്കടത്ത് കേസിൽ സ്വപ്നയുയർത്തിയ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

സോളാർ കേസ് പ്രതിയുടെ പരാതിയിലുള്ള അറസ്റ്റ് മുഖ്യമന്ത്രിയുടെ പ്രതികാര ബുദ്ധിയാണെന്നാരോപിച്ച് ജോർജുമാത്രമല്ല കുടുംബാംഗങ്ങളും രംഗത്തെത്തി. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാനാവില്ലെന്ന നിലപാടെടുത്തതിനാണ് വ്യാജ പരാതിയെന്നും അറസ്റ്റെന്നും ജോർജ് ആരോപിച്ചു. ജോർജിന്റെ പത്നിയാകട്ടെ മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനാണ് തോന്നുന്നതെന്നുവരെ പറഞ്ഞു. അതേസമയം, കോൺഗ്രസ് വിഷയം ഏറ്റുപിടിച്ചിട്ടില്ല.

എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതിയെ കണ്ടെത്താനാവാത്തത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിനെയാണ് പ്രതിരോധത്തിലാക്കുന്നത്. കാവൽ നിന്നിരുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ച് അക്രമി സ്ഫോടകവസ്തു എറിഞ്ഞ് രക്ഷപ്പെട്ടതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. കേസിന്റെ ഗതി സി.പി.എമ്മിനെയും തിരിഞ്ഞുകുത്തുന്ന നിലയായിട്ടുണ്ട്. ഇന്നെങ്കിലും പ്രതിയെ പിടികൂടാനായില്ലെങ്കിൽ അത് കൂടുതൽ ക്ഷീണമാകും. നാളെ നിയമസഭ പുനരാരംഭിക്കുമ്പോൾ ഇതുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കും പ്രതിപക്ഷം. സ്വന്തം പാർട്ടി ഓഫീസിന് സംരക്ഷണമുറപ്പാക്കാനാവാത്തവർ എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നാണ് ചോദ്യം.

അതിനിടെ ആക്രമണം കോൺഗ്രസുകാർ ചെയ്തതെന്ന ആരോപണം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഇന്നലെ വീണ്ടുമുയർത്തി. ആക്രമണത്തെ അപലപിച്ചെങ്കിലും ജയരാജന്റെ ആരോപണം സി.പി.ഐ അംഗീകരിച്ചിട്ടില്ല. പിന്നിൽ കോൺഗ്രസാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.

 സി.​പി.​എ​മ്മി​ന് ബം​ഗാ​ളി​ലെ​ ​അ​വ​സ്ഥ വ​രാ​ൻ​ ​താ​മ​സ​മി​ല്ല​:​ ​വി.​ഡി.​ ​സ​തീ​ശൻ

തൃ​ശൂ​ർ​:​ ​കേ​ര​ള​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന്റേ​ത് ​വ​ല്ലാ​ത്തൊ​രു​ ​പോ​ക്കാ​ണെ​ന്നും​ ​ഇ​ങ്ങ​നെ​ ​പോ​യാ​ൽ​ ​ബം​ഗാ​ളി​ലെ​ ​അ​വ​സ്ഥ​ ​വ​രാ​ൻ​ ​ഏ​റെ​ ​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​യു.​ഡി.​എ​ഫ് ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ചി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​തൃ​ശൂ​രി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ബം​ഗാ​ളി​ലെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​റോ​ഡ് ​പ​ണി​യാ​നും​ ​പൊ​റോ​ട്ട​ ​അ​ടി​ക്കാ​നു​മാ​യി​ ​എ​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​പ​ണ്ട് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​പോ​ലും​ ​പ​ര​മ​ര​ഹ​സ്യ​മാ​ക്കി​യി​രു​ന്ന​ ​സി.​പി.​എ​മ്മി​ന്റെ​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​യോ​ഗം​ ​പോ​ലും​ ​പ​ര​സ്യ​മാ​കു​ന്ന​ ​ത​ര​ത്തി​ലേ​ക്കെ​ത്തി.​ ​മ​ടി​യി​ൽ​ ​ക​ന​മു​ള്ള​വ​നേ​ ​പേ​ടി​ക്കേ​ണ്ട​തു​ള്ളൂ​ ​എ​ന്ന് ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​പ്പോ​ൾ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​ഭ​യ​ക്കു​ക​യാ​ണ്.​ ​സി.​പി.​എ​മ്മി​ന്റെ​ ​ചെ​ങ്കൊ​ടി​യു​ടെ​ ​നി​റം​ ​മ​ങ്ങി​ ​കാ​വി​യാ​യി.​ ​പ​ക​ൽ​ ​സി.​പി.​എം​ ​ച​മ​ഞ്ഞ് ​ന​ട​ക്കു​ന്ന​വ​ർ​ ​രാ​ത്രി​യി​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​പ്ര​ശ്‌​നം​ ​തീ​ർ​ക്കു​ന്ന​ ​ഇ​ട​നി​ല​ക്കാ​രാ​വും.
ഡ​ൽ​ഹി​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ളെ​ ​ന​ശി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​മി​ത്ര​ങ്ങ​ളെ​ ​സ​ഹാ​യി​ക്കു​ക​യാ​ണ്.​ ​എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മ​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​സി.​സി.​ടി.​വി​ ​വി​വ​ര​ങ്ങ​ളെ​ടു​ക്കു​ന്ന​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ക്ലി​ഫ് ​ഹൗ​സ് ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​സി.​സി.​ടി.​വി​ ​വി​വ​ര​ങ്ങ​ളെ​ടു​ക്കാ​ത്ത​ത്?.​ ​എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​പ​ങ്കി​ല്ല.​ ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ച്ചു​വി​ടാ​നു​ള്ള​ ​ത​ന്ത്ര​മാ​ണ് ​സി.​പി.​എ​മ്മി​ന്റേ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ​ഫ് ​ചാ​ലി​ശ്ശേ​രി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ,​ ​പ​ത്മ​ജ​ ​വേ​ണു​ഗോ​പാ​ൽ,​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​ ​സി.​എ.​മു​ഹ​മ്മ​ദ് ​റ​ഷീ​ദ്,​ ​സി.​എ​ച്ച്.​റ​ഷീ​ദ്,​ ​തോ​മ​സ് ​ഉ​ണ്ണി​യാ​ട​ൻ,​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​പി.​എ.​മാ​ധ​വ​ൻ,​ ​ഒ.​അ​ബ്ദു​ൾ​ ​റ​ഹി​മാ​ൻ​കു​ട്ടി,​ ​സി.​സി​ ​ശ്രീ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.


​ ​ജ​​​യ​​​രാ​​​ജ​​​നെ​​​ ​​​നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്‌​​​ക്ക് ​വി​​​ധേ​​​യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന് ​​​ഹ​​​സൻ
എ​​​ൽ.​​​ഡി.​​​എ​​​ഫ് ​​​ക​​​ൺ​​​വീ​​​ന​​​ർ​​​ ​​​ഇ.​​​പി.​​​ ​​​ജ​​​യ​​​രാ​​​ജ​​​നെ​​​ ​​​നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്‌​​​ക്ക് ​​​വി​​​ധേ​​​യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന് ​​​യു.​​​ഡി.​​​എ​​​ഫ് ​​​ക​​​ൺ​​​വീ​​​ന​​​ർ​​​ ​​​എം.​​​എം.​​​ ​​​ഹ​​​സ​​​ൻ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ ​​​എ.​​​കെ.​​​ജി​​​ ​​​സെ​​​ന്റ​​​റി​​​ൽ​​​ ​​​സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ ​​​എ​​​റി​​​ഞ്ഞ​​​യാ​​​ളെ​​​ ​​​ജ​​​യ​​​രാ​​​ജ​​​ന​​​റി​​​യാം.​​​ ​​​ഇ.​​​പി​​​ ​​​വെ​​​ടി​​​കൊ​​​ണ്ട​​​ ​​​ജ​​​യ​​​രാ​​​ജ​​​ന​​​ല്ലെ​​​ന്നും​​​ ​​​വെ​​​ടി​​​ ​​​പ​​​റ​​​യു​​​ന്ന​​​ ​​​ആ​​​ളാ​​​യി​​​ ​​​മാ​​​റി​​​യെ​​​ന്നും​​​ ​​​ഹ​​​സ​​​ൻ​​​ ​​​പ​​​രി​​​ഹ​​​സി​​​ച്ചു.​​​ ​​​സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് ​​​കേ​​​സ് ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​ജ​​​ഡ്ജി​​​യു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള​​​ ​​​പ്ര​​​ക്ഷോ​​​ഭം​​​ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന് ​​​മു​​​ന്നി​​​ൽ​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.
രാ​​​ഹു​​​ൽ​​​ ​​​ഗാ​​​ന്ധി​​​ ​​​ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​ ​​​ത​​​ന്റെ​​​ ​​​വ​​​യ​​​നാ​​​ട്ടി​​​ലെ​​​ ​​​ഓ​​​ഫീ​​​സ് ​​​സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മ്പോ​​​ൾ​​​ ​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രെ​​​ ​​​ജ​​​ന​​​രോ​​​ഷ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ​​​ഭ​​​യ​​​ന്ന് ​​​അ​​​തി​​​ൽ​​​നി​​​ന്ന് ​​​ശ്ര​​​ദ്ധ​​​ ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ​​​എ.​​​കെ.​​​ജി​​​ ​​​സെ​​​ന്റ​​​ർ​​​ ​​​അ​​​ക്ര​​​മി​​​ച്ച​​​ത്.​​​ ​​​സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ൽ​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​ ​​​പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്റെ​​​ ​​​ചോ​​​ദ്യ​​​ത്തി​​​ന് ​​​മ​​​റു​​​പ​​​ടി​​​ ​​​പ​​​റ​​​യാ​​​തെ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​ഒ​​​ളി​​​ച്ചോ​​​ടു​​​ക​​​യാ​​​ണ്.​​​ ​​​സ്വ​​​പ്ന​​​ ​​​സു​​​രേ​​​ഷി​​​ന്റെ​​​ ​​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​മു​​​ഖ്യ​​​ന്ത്രി​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.​​​ ​​​ആ​​​രോ​​​പ​​​ണം​​​ ​​​ക​​​ള്ള​​​മാ​​​ണെ​​​ങ്കി​​​ൽ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ​​​മാ​​​ന​​​ന​​​ഷ്ട​​​ ​​​കേ​​​സ് ​​​ന​​​ൽ​​​കാം.​​​ ​​​ഇ​​​തൊ​​​ന്നും​​​ ​​​ചെ​​​യ്യാ​​​തെ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പ​​​ർ​​​ദ്ദ​​​യി​​​ട്ട് ​​​വീ​​​ട്ടി​​​ൽ​​​ ​​​ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ൽ​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ​​​ ​​​മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള​​​ ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​പ്ര​​​ഖ്യാ​​​പി​​​ക്കും​​​ ​​​വ​​​രെ​​​ ​​​സ​​​മ​​​രം​​​ ​​​തു​​​ട​​​രു​​​മെ​​​ന്നും​​​ ​​​ഹ​​​സ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​എം.​​​ ​​​വി​​​ൻ​​​സ​​​ന്റ് ​​​എം.​​​എ​​​ൽ.​​​എ,​​​ ​​​ഡി.​​​സി.​​​സി​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​പാ​​​ലോ​​​ട് ​​​ര​​​വി,​​​ ​​​അ​​​ഡ്വ.​​​ ​​​പി.​​​കെ.​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ,​​​ ​​​ബീ​​​മാ​​​പ​​​ള്ളി​​​ ​​​റ​​​ഷീ​​​ദ്,​​​ ​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​ ​​​പൊ​​​ന്ന​​​ച്ച​​​ൻ,​​​ ​​​ടി.​​​ ​​​ശ​​​ര​​​ത്ച​​​ന്ദ്ര​​​പ്ര​​​സാ​​​ദ്,​​​ ​​​എ​​​ൻ.​​​ ​​​ശ​​​ക്ത​​​ൻ,​​​ ​​​എം.​​​എ.​​​ ​​​വാ​​​ഹി​​​ദ്,​​​ ​​​എ​​​ൻ.​​​പീ​​​താം​​​ബ​​​ര​​​ക്കു​​​റു​​​പ്പ്,​​​ ​​​പ്ര​​​താ​​​പ​​​ച​​​ന്ദ്ര​​​ൻ,​​​ ​​​ക​​​രു​​​മം​​​ ​​​സു​​​ന്ദ​​​രേ​​​ശ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.