SignIn
Kerala Kaumudi Online
Saturday, 16 May 2026 9.25 PM IST

സുഹൃത്താണെങ്കിൽ പിന്നെന്തിനാണ് ഒന്നിച്ച് ഒരു റൂമിൽ കഴിഞ്ഞത്; നടി പവിത്രയെ ചെരിപ്പൂരി അടിക്കാനൊരുങ്ങി നരേഷിന്റെ ഭാര്യ

naresh

തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ ഭാര്യ രമ്യ രഘുപതി. പവിത്രയും നരേഷും സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഒരു ഹോട്ടൽ മുറിയിൽ ഒന്നിച്ച് കഴിയുന്നതെന്നാണ് രമ്യ ചോദിക്കുന്നത്. ഇരുവരും പറയുന്നത് പച്ചക്കള്ളമാണെന്നും അവർ പറഞ്ഞു.

നരേഷ് തന്റെ സുഹൃത്താണെന്നും തങ്ങൾക്കിടയിൽ മറ്റു ബന്ധമില്ലെന്നുമായിരുന്നു വെള്ളിയാഴ്ച പവിത്ര പറഞ്ഞത്. എന്നാൽ മൈസൂരിലെ ഹോട്ടലിൽ ഇരുവരും ഒന്നിച്ച് താമസിച്ച വിവരം രമ്യ പുറത്തു വിട്ടിരുന്നു. അതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

രണ്ടുപേരും ഒന്നിച്ച് ഹോട്ടലിൽ താമസിക്കാനെത്തിയ വിവരം കിട്ടിയതോടെയാണ് രാത്രി തന്നെ ഹോട്ടലിൽ എത്തിയത്. എന്നാൽ ബഹളം വച്ച് ഇതൊരു പ്രശ്‌നമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ,​ എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കാനാണ് നരേഷ് നോക്കിയതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് പവിത്ര മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ അവരെ ചെരിപ്പൂരി അടിക്കാൻ രമ്യ ഒരുങ്ങിയതും വൈറലായി.

നരേഷിന്റെ മൂന്നാമത്തെ ഭാര്യയാണ് രമ്യ. എന്നാൽ രമ്യയിൽ നിന്നും വിവാഹമോചനം നേടിയെന്നാണ് നരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾ ഇപ്പോഴും ദമ്പതികളാണെന്നാണ് രമ്യ പറയുന്നത്.

പവിത്രയും ലോകേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾക്കും തുടക്കമായത്. രമ്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതു കൊണ്ട് അതിന്റെ പക വീട്ടാനാണ് അവർ ഇത്തരത്തിൽ അപമാനിക്കുന്നതെന്നാണ് നരേഷിന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FILM, NEWS, PAVITHRA LOKESH, NARESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY