കൊല്ലം: അഞ്ച് മിനിറ്റിനുള്ളിൽ 50 റൂബിക്സ് ക്യൂബുകൾ ചേർത്തുവച്ച് മോഹൻലാൽ ചിത്രം ഒരുക്കി ലോക റെക്കാഡ് സ്വപ്നം കാണുകയാണ് ഈ പ്ളസ് ടു വിദ്യാർത്ഥി.
മുംബയിൽ സ്ഥിരതാമസമാക്കിയ പൂയപ്പള്ളി ഓയൂർ കല്ലിടുക്കിൽ പനവിള വീട്ടിൽ ബിജുക്കുട്ടി - ഷെലാകുട്ടി ദമ്പതികളുടെ മകൻ അഫാൻകുട്ടി കുടുംബസമേതം നാട്ടിലെത്തിയത് നടൻ മോഹൻലാലിനെ കാണാനാണ്.
തന്റെ കഴിവ് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും അത് നൽകുകയും ചെയ്യുകയെന്നതാണ് യാത്രാലക്ഷ്യം. നേരത്തെ മൊബൈൽ ഫോൺ, പി ഗെയിം, ടിക് ടോക്ക് എന്നിവയ്ക്ക് അടിമയായിരുന്നു അഫാൻ. മകന് റൂബിക്‌സ് ക്യൂബ് നൽകി രണ്ടുദിവസം കൊണ്ട് ക്യൂബ് റിസോൾവ് ചെയ്യാൻ അച്ഛനാണ് ആദ്യം ആവശ്യപ്പെട്ടത്.
ചലഞ്ച് ഏറ്റെടുത്ത അഫാൻ വിജയിക്കുകയും ചെയ്തു. ഇതോടെ അഫാന്റെ ജീവിതവും മാറിമറിഞ്ഞു. അഫാന് ഇപ്പോൾ റൂബിക്‌സ് ഒരു പസിൽ മാത്രമല്ല, ജീവിതം മാറ്റിമറിച്ച ഗെയിം കൂടിയാണ്.
ഇതിനിടെ ലിംക ബുക്ക് ഒഫ് റെക്കാഡ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്, ജോഷ്പീക്കർ, ടെഡക്‌സ് സ്പീക്കർ, റെയിൽവേ അവാർഡ്, പൊലീസ് അവാർഡ് എന്നിവയ്ക്ക് അർഹനായി. ഗിന്നസ് ലോക റെക്കാഡാണ് അടുത്ത ലക്ഷ്യം. ഇതിനായി തീവ്ര പരിശീലനത്തിലാണ് അഫാൻ. റഹിയാൻകുട്ടിയാണ് സഹോദരൻ.
റൂബിക്‌സ് ക്യൂബിൽ വിജയിക്കാൻ കൈവിരലുകൾക്ക് മാന്ത്റികവേഗത വേണം. പരിശീലനത്തിലൂടെ ലഭിച്ച ഈ വേഗതയാണ് അഫാൻകുട്ടിയുടെ വിജയവും.
ബിജുക്കുട്ടി, പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |