അങ്കമാലി: ദേശീയപാത 544 ബൈപ്പാസ് പദ്ധതി പുനർവിജ്ഞാപനം ഉടൻ നടത്തണമെന്ന് ബെന്നി ബഹനാൻ ലോക്‌സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടു. 3ഡി നോട്ടിഫിക്കേഷൻ കാലപരിധിക്കകം പുറപ്പെടുവിക്കാൻ സാധിക്കാത്തതിനാൽ 2024 ൽ പുറപ്പെടുവിച്ച 3 എ വിജ്ഞാപനം റദ്ദായിരിന്നു. ഈ സാഹചര്യത്തിലാണ് എം.പി വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഒപ്പം കേരളത്തിലെ ദേശീയപാതകളിൽ നിരന്തരമായി നടക്കുന്ന നിർമ്മാണ തകരാറുകളിൽ നടപടി സ്വീകരിക്കണമെന്നും തകരാറുകൾ വരുത്തുന്ന കോൺട്രാക്ടർമാരെ സ്ഥിരമായി കോൺട്രാക്ടുകളിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
