SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

 യുവജനസംഗമം  നടത്തി

Increase Font Size Decrease Font Size Print Page
d
d

വണ്ടൂർ: ടി.കെ. ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം എ.പി. അനിൽകുമാർ എം.എൽ.എ ഉദ് ഘാടനം ചെയ്തു. ആശയത്തിന്റെ പടവുകൾ കയറാൻ, സംഘടന കൊണ്ട് കരുത്തരാകാൻ' എന്ന മുദ്രാവാക്യത്തിലാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളിലും യൂത്ത് സംഗമം നടത്തുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. അജ്മൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഹംസുലാൽ പൊന്നാരത്ത് ക്ലാസിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജേഷ് നെച്ചിക്കോടൻ, നിയോജകമണ്ഡലം പ്രസിഡന്റ് അറക്കൽ സക്കീർ ഹുസൈൻ, ലിജേഷ് മൂത്തായി, കോൺഗ്രസ് വണ്ടൂർ മണ്ഡലം പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ഷംസുദ്ദീൻ, സലാം ഏമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY