SignIn
Kerala Kaumudi Online
Friday, 20 September 2024 12.02 AM IST

കെട്ടിടം നവീകരിക്കാൻ അനുമതിയ്‌ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ; ഉദ്യോഗസ്ഥരെത്തിയത് അപേക്ഷകനൊപ്പം

Increase Font Size Decrease Font Size Print Page
arrested

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാൻ നിയമപരമായി അനുമതി നൽകാനാകില്ലെന്നും കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ട പഞ്ചായത്ത് ഓവ‌ർസിയർ വിജിലൻസ് പിടിയിൽ. വിളപ്പിൽ പഞ്ചായത്ത് ഓവർസിയറായ ശ്രീലത കൈക്കൂലിയായ 10000 രൂപ വാങ്ങുന്നതിനിടെയാണ് അപേക്ഷകനൊപ്പം എത്തിയ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.

വിളപ്പിൽ പഞ്ചായത്തിലെ താമസക്കാരനായ അൻസാരിയുടെ പരാതിയിലാണ് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി അജയകുമാറിന്റെ നിർദ്ദേശം അനുസരിച്ച് വിജിലൻസ് സംഘം ശ്രീലതയെ അറസ്‌റ്റ് ചെയ്‌തത്. അൻസാരിയുടെ രണ്ടുനില കെട്ടിടത്തിന് മുകളിൽ നിർമ്മാണത്തിന് അനുമതി തേടി പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ശ്രീലത ഇത് നിരാകരിച്ചിരുന്നു. പലപ്രാവശ്യം തടഞ്ഞ ശേഷം പതിനായിരം രൂപ കൈക്കൂലി ഓഫീസിൽ വച്ച് കൈമാറാൻ ശ്രീലത ആവശ്യപ്പെട്ടു. ഇതെത്തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥനൊപ്പം എത്തി അൻസാരി കൈക്കൂലി നൽകിയത്. പണം ശ്രീലത വാങ്ങിയയുടൻ വിജിലൻസ് അറസ്‌റ്റ് ചെയ്‌തു. ആറ് മാസം മുൻപ് ഇവിടെ വിജിലൻസ് റെയ്ഡ് നടന്നിരുന്നു. അന്ന് ഓവർസിയർ ശ്രീലത നിരീക്ഷണത്തിലായിരുന്നെന്ന് വിജിലൻസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, VIGILANCE RAID, ARRESTED, OVERSEER ARRESTED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.