SignIn
Kerala Kaumudi Online
Friday, 18 September 2026 5.37 AM IST

മാദ്ധ്യമപ്രവർത്തകനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുക്കാനാകില്ല, കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

kk

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധുവായ സി. സത്യൻ മാദ്ധ്യമപ്രവർത്തകനെ വാട്‌സ് ആപ്പ് വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സി. സത്യൻ കണ്ണൂരിലെ മാദ്ധ്യമ പ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

കോടതിയുടെ നിർദ്ദേശ പ്രകാരം മാത്രമേ ഇത്തരം പരാതികളിൽ തുടർനടപടി സ്വീകരിക്കാനാകൂ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയത്. ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചുവെന്നും പിണറായി വിശദീകരിച്ചു. അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് വിശഗദീകരണം.

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ വാർത്ത നൽകിയതിന് പിന്നാലെയാണ് ശിവദാസൻ കരിപ്പാലിന് നേരെ ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്‌താൽ ശ്വാസം ബാക്കിയുണ്ടാകില്ലെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകൻ അഡ്വ, സി. സത്യനാണ് ഭീഷണി സന്ദേശം അയച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA