കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളകുട്ടിയെ വിമർശിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തി. ഇരിക്കുന്നകൊമ്പ് മുറിക്കുകയാണ് അബ്ദുള്ളകുട്ടിയെന്നും ബി.ജെ.പിയിൽപോയി അദ്ദേഹം നന്നായി വരട്ടെയെന്നും സുധാകരൻ പറഞ്ഞു.
മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "തിരകൾ വരും പോവും. ആജീവനാന്തം സ്ഥാനങ്ങൾ കൊടുക്കാൻ പറ്റുമോ? സി.പി.എമ്മിൽ നിന്ന് വന്നത് കൊണ്ടാണ് കോൺഗ്രസിൽ ചേർത്തത്. പക്ഷേ ഗുണമുണ്ടായില്ല" -സുധാകരൻ പറഞ്ഞു. സി.പി.എമ്മിനെപ്പോലെ പാർട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ പോയി നന്നായിവരട്ടെയെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |