ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം രചനയും സംവിധാനവും നിർവഹിക്കുന്ന ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഖൽബിലെ ഹൂറി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ഉണ്ണി മുകുന്ദനാണ്. മനു മഞ്ജിത് എഴുതിയ ഗാനത്തിന് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. മേപ്പടിയാനുശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരോടോപ്പം ഉണ്ണി മുകുന്ദന്റെ അച്ഛൻ മുകുന്ദനും അഭിനയിക്കുന്നു. പാറത്തോട് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |