കൊല്ലം: കേരളത്തിൽ വികസനം തടയാനുള്ള ശ്രമങ്ങളാണ് ഇഡി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിയുടെ ഉദ്ദേശം വ്യക്തമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിനെയും കോൺഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഈ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സിപിഎം ഇല്ലാതായാൽ ഇത് സാധിക്കുമോ. രാജ്യത്ത് സംഘപരിവാറിന്റെ ആക്രമണങ്ങൾ ഉൾപ്പടെ ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നു. സംഘപരിവാറിന്റെ വർഗീയനിലപാടുകളെ എതിർക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ മുദ്രാവാക്യങ്ങൾ അതേപ്പടി ഉയർത്തുന്ന കോൺഗ്രസ് നേതാക്കളുണ്ട്. തന്റെ മാന്യതകൊണ്ടുമാത്രമാണ് ഇവരുടെ പേര് പറയാത്തതെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |