SignIn
Kerala Kaumudi Online
Sunday, 06 July 2025 8.31 PM IST

പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, വേറെ ആരെയും കിട്ടിയില്ലേ എന്ന് കമന്റ്; കിടിലൻ മറുപടി നൽകി എം എൽ എ

Increase Font Size Decrease Font Size Print Page
prasanth

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിലെടുത്ത ചിത്രമാണ് എം എൽ എ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മുഖ്യാതിഥിയായിട്ടാണ് പൃഥ്വിരാജ് ചടങ്ങിനെത്തിയത്. പൃഥ്വിക്ക് ഷേക്ക് ഹാൻഡ് നൽകുന്ന ചിത്രമാണ് എം എൽ എ പോസ്റ്റ് ചെയ്തത്. തൊട്ടടുത്തായി മന്ത്രി റിയാസും, മേയർ ആര്യയും ഉണ്ട്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തത്. ചിലതിനൊക്കെ വി കെ പ്രശാന്ത് മറുപടി നൽകുകയും ചെയ്തു.


ഇതിനിടെ 'വേറെ ആരെയും കിട്ടിയില്ലേ' എന്ന് ഒരാൾ കമന്റ് ചെയ്തു. ഈ കമന്റിന് എം എൽ എ നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഇദ്ദേഹത്തിന് എന്താ കുഴപ്പം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

prasanth
VK Prasanth,fb post,prithviraj

TAGS: VK PRASANTH, FB POST, PRITHVIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.