തടി കുറയ്ക്കാനും ചർമ പ്രശ്നങ്ങൾ അകറ്റാനും തുടങ്ങി പല അസുഖങ്ങൾക്കും മരുന്നായിട്ടും ഉപയോഗിക്കുന്ന ഒന്നാണ് തേൻ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള തേൻ അലർജിക്ക് വരെ മരുന്നാണ്. തടി കുറയ്ക്കുന്നതിന് പലരും തേൻ ചൂടുവെള്ളം ചേർത്ത് കുടിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്നത് ഗുണത്തെക്കാളേറെ ശരീരത്തിന് ദോഷമാണ് ചെയ്യുക.
ബയോആക്ടീവ് കോംപൗണ്ടുകളും ആന്റിഓക്‌സിഡന്റുകളും തേനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല സൗന്ദര്യ വർദ്ധക വസ്തുക്കളിലെയും പ്രധാന ചേരുവകളിലൊന്നാണ് തേൻ. പ്രോട്ടീന്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ചൂടുള്ള പാനീയങ്ങളിൽ തേൻ ചേർക്കുമ്പോൾ അത് സ്വയം വിഷമായി മാറുന്നു. ചൂടാകുമ്പോൾ തേനിലെ പഞ്ചസാര മാരക വിഷമായി മാറും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന തേൻ ആണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇവ അമിതമായി ചൂടാക്കി ഒരുപാട് പ്രോസസിംഗ് കഴിഞ്ഞാണ് വിപണിയിൽ എത്തുന്നത്. പ്രോസസിംഗ് നടക്കുമ്പോൾ തേനിലെ പഞ്ചസാര എച്ച്എംഎഫ് എന്നറിയപ്പെടുന്ന ഒരു മാരക വിഷമായി മാറും. അതിനാൽ തന്നെ തേനീച്ച കർഷകരിൽ നിന്ന് നേരിട്ട് തേൻ വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ തടി കുറയാൻ തേൻ കഴിക്കുമ്പോൾ, വെള്ലം നന്നായി തണുത്ത ശേഷം മാത്രം അതിലേയ്ക്ക് തേൻ ചേർക്കാൻ ശ്രദ്ധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |