കാവ്യ മാധവന്റെ പുതിയ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ചെന്നൈ നെയിൽ ആർട്ടിസ്ട്രി സലൂൺ സന്ദർശിച്ചതിന്റെ ചിത്രം കാവ്യ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. കാവ്യയുടെ ഏറ്റവും പുതിയ ചിത്രം ആരാധകരും ഏറ്റെടുക്കുത്തു.
കറുപ്പ് ഷർട്ടും ജീൻസുമാണ് വേഷം. അഭിനയത്തിലേക്കുള്ള തിരിച്ചുവരവാണോ ഈ ലുക്കിനു പിന്നിലെന്നാണ് ആരാധകരുടെ സംശയം. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.അടുത്തു തന്നെ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ. 2016ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മകൾ മഹാലക്ഷമിയും സമൂഹമാദ്ധ്യമത്തിൽ താരമാണ്.