SignIn
Kerala Kaumudi Online
Saturday, 04 July 2026 3.33 PM IST

നഞ്ചൻകോട് റെയിൽ പാത, മുഖ്യമന്ത്രിതല ചർച്ച ഈ മാസം

indian-railway

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽ ഗതാഗതത്തിന് മുതൽക്കൂട്ടാവുന്ന നിലമ്പൂർ- നഞ്ചൻകോട്, തലശേരി- മൈസൂർ പാതകൾക്ക് കർണാടകത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായി ചർച്ച നടത്തും. ഈ മാസം ബംഗളൂരുവിൽ വച്ചാകും ചർച്ച. തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യൻ സോണൽ കൗൺസിൽ യോഗത്തിൽ ഇക്കാര്യം അജൻഡയായി കേന്ദ്രം ഉൾപ്പെടുത്തിയിരുന്നു. അജൻഡ വായിച്ചപ്പോൾ, കർണാടക മുഖ്യമന്ത്രിയുമായി താൻ ചർച്ച നടത്തിയശേഷം മറ്റു ചർച്ചകളുമായി മുന്നോട്ടുപോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യോഗം ഇത് അംഗീകരിച്ചു.

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയ്ക്കായി കർണാടക ഭാഗത്ത് സ‌ർവേയ്ക്ക് അനുമതി നൽകണമെന്ന് കേരളം പലവട്ടം ആവശ്യപ്പെട്ടെങ്കിലും കർണാടകം എതിർക്കുകയാണ്. കേരള വനംവകുപ്പ് സർവേയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന വനമേഖലയിലൂടെയുള്ള പദ്ധതിയായതിനാൽ കർണാടക, കേന്ദ്ര സർക്കാരുകളുടെയും കടുവാ സംരക്ഷണ അതോറിട്ടിയുടെയും ഉൾപ്പെടെ അനുമതികൾ ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA