SignIn
Kerala Kaumudi Online
Thursday, 19 September 2024 2.24 AM IST

എന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇതായിരുന്നു; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്‌

Increase Font Size Decrease Font Size Print Page
mohanlal-prithviraj

മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായിട്ട് അഭിനയിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. തന്റെ പിതാവായിട്ടാണ് ചിത്രത്തിൽ അഭിനയിക്കേണ്ടതെന്ന് പറഞ്ഞപ്പോഴുള്ള മോഹൻലാലിന്റെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ് ഇപ്പോൾ.

സൂം വഴിയാണ് ലാലേട്ടനോട് കഥ പറഞ്ഞത്. തന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോൾ അതിനെന്താ മോനെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഥാപാത്രവും സിനിമയും ഇഷ്ടപ്പെടുകയാണെങ്കിൽ മോഹൻലാലും മമ്മൂട്ടിയും തീർച്ചയായും ഇത്തരം വേഷങ്ങൾ ചെയ്തിരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ലൂസിഫറിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോഴുണ്ടായ മോഹൻലാലിന്റെ പ്രതികരണത്തെക്കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി. 'മോനേ ഈ സ്റ്റീഫൻ ഒരുപാട് സങ്കടം ഉള്ളിൽ കൊണ്ട് നടക്കുന്നയാളാണല്ലേ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. ഹീറോയിസവും ദേഷ്യവുമൊക്കെ സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും സ്റ്റിഫന്റെ ഉള്ളിന്റെയുള്ളിൽ സങ്കടം ഉണ്ട്. അത് ആദ്യ ചർച്ചയിൽ തന്നെ ലാലേട്ടൻ മനസിലാക്കി.'- പൃഥ്വിരാജ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOHANLAL, PRITHVIRAJ, BRO DADDY, LUCIFER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.