കൊച്ചി: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കാൻ എ.ഐ.വൈ.എഫ്. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കാൻ എ.ഐ.വൈ.എഫ് രൂപീകരിച്ച ഭഗത് സിംഗ് യൂത്ത് ഫോഴ്സ് നേതൃത്വം നൽകും. വന്ധ്യംകരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |