കോട്ടയം കുഞ്ഞച്ചൻ, ഏയ് ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള താരമാണ് കുഞ്ചൻ. അമ്പത് വർഷത്തെ അഭിനയ ജീവിതത്തിനിടെ 650ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കൗമുദി മൂവീസിലൂടെ മമ്മൂട്ടിയുമായുള്ള സൗഹൃദങ്ങളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അദ്ദേഹമിപ്പോൾ. 'എനിക്ക് എല്ലാരോടും സൗഹൃദമുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടിയോട്. മമ്മൂട്ടിയെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ വൈഫ് എന്റെ ചേട്ടന്റെ കൂട്ടുകാരന്റെ മകളാണ്. അങ്ങനെ ചെറുപ്പംമുതലേ എനിക്കറിയാം. അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ്.
തന്റെ വിവാഹത്തിന് മമ്മൂട്ടി നൽകിയ സഹായത്തെക്കുറിച്ചും കുഞ്ചൻ തുറന്നുപറഞ്ഞു. 'കല്യാണമൊക്കെ അടുത്തുവരികയാണ് സാമ്പത്തികമായിട്ട് കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് അന്ന് ഞാൻ പറഞ്ഞു. അന്ന് മമ്മൂട്ടിയുമായി വലിയ അടുപ്പമായിട്ടില്ല. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ഇദ്ദേഹത്തെ കാണുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ വന്നത് ഒരു പതിനായിരം രൂപയുമായിട്ടാണ്. അന്ന് പതിനായിരം എന്നൊക്കെ പറഞ്ഞാൽ വലിയൊരു തുകയാണ്.' -കുഞ്ചൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |