SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.51 PM IST

സിൽവർ ലൈൻ : കേരള - കർണാടക ചർച്ച വിഫലം

Increase Font Size Decrease Font Size Print Page
k-rail

ന്യൂഡൽഹി:സിൽവർ ലൈൻ മംഗലാപുരം വരെ നീട്ടുന്നത് ഉൾപ്പെടെ കേരളം മുന്നോട്ട് വച്ച പദ്ധതികളോട് മുഖം തിരിച്ച് കർണാടക. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുയായി ബംഗളുരുവിൽ നടത്തിയ കുടിക്കാഴ്ച്ചയിൽ ഫലമുണ്ടായില്ല. സിൽവർ ലൈൻ ചർച്ച ചെയ്‌തതേ ഇല്ല. സാങ്കേതിക വിവരങ്ങൾ കർണാടകത്തിന് നൽകാത്തതു മൂലമാണ് ചർച്ച നടക്കാത്തതെന്നാണ് ഔദ്യോഗിക ഭാഷ്യം.

ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലെ ധാരണ പ്രകാരമാണ് ചർച്ച നടന്നത്. നിലമ്പൂർ - നഞ്ചൻകോട്, തലശേരി-മൈസൂർ, കാസർകോട് - ദക്ഷിണ കന്നഡ റെയിൽ ലൈൻ എന്നിവയും പാരിസ്ഥിതിക പ്രശ്നം മൂലം നടപ്പാക്കാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത 766 ലെ രാത്രി നിയന്ത്രണത്തിനുള്ള ബദൽ പദ്ധതിയായി മൈസൂർ-മലപ്പുറം ദേശീയപാതയുടെ കാര്യത്തിൽ ധാരണയിലെത്തി. ഇതിനായി നാഷണൽ ഹൈവേ അതോറിട്ടിയുടെ മൈസൂർ -മലപ്പുറം സാമ്പത്തിക ഇടനാഴിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരിവരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പാക്കാൻ ഇരു സംസ്ഥാനങ്ങളും ആവശ്യപ്പെടും.

കാഞ്ഞങ്ങാട് - പാണത്തൂർ - കണിയൂർ റെയിൽവെ ലൈൻ കൊണ്ട് നേട്ടമില്ലെന്ന നിലപാടിലാണ് കർണാടകം. തെക്കൻ കർണാടകയെയും വടക്കൻ കേരളത്തെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കേരളത്തിൽ 40 കിലോമീറ്ററും കർണ്ണാടകയിൽ 31 കിലോമീറ്ററും പാതയാണുള്ളത്.

തലശ്ശേരി-മൈസൂർ റെയിൽപാത ബന്ദിപ്പൂർ, നാഗർഹോള ദേശീയ ഉദ്യാനങ്ങളിലൂടെ ആയതിനാൽ നിരസിച്ചു. ഭൂഗർഭ റെയിൽ പാത കേരളം നിർദ്ദേശിച്ചെങ്കിലും പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ അനുമതി നിഷേധിച്ചു. ബന്ദിപ്പൂർ ദേശീയപാത വഴി രാത്രി നാല് ബസ് സർവ്വീസ് അനുവദിക്കണമെന്ന ആവശ്യവും കർണാടക നിരസിച്ചു. നിലവിൽ രണ്ട് ബസുകൾ ഓടുന്നത് കർണാടകം ചൂണ്ടിക്കാട്ടി.

TAGS: K RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY