കുന്നത്തൂർ:ശൂരനാട് തൃക്കുന്നപ്പുഴ വടക്ക് അജി മന്ദിരത്തിൽ ബിരുദ വിദ്യാർത്ഥിനി അഭിരാമി (19) ആത്മഹത്യ ചെയ്തതിൽ കേരള ബാങ്ക് പതാരം ബ്രാഞ്ച് അധികൃതർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്. സഹകരണ ജോയിന്റ് രജിസ്ട്രാർ കേരള ബാങ്ക് അധികൃതർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം.
വീട്ടിൽ ജപ്തി ബോർഡ് സ്ഥാപിച്ചത് അഭിരാമിക്ക് വലിയ അഭിമാനക്ഷതമുണ്ടാക്കി. എന്നാൽ, കേന്ദ്ര സർക്കാരിന്റെ സർഫാസി നിയമം അനുസരിച്ച് റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കേരള ബാങ്കിന് വായ്പ കുടിശിക തിരിച്ചു പിടിക്കാൻ ജപ്തിയുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് അഭിരാമിയുടെ വീട്ടിൽ ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചത്. ഇതിന്റ അപമാനഭാരത്തിൽ വൈകിട്ട് 4.30 ഓടെ അഭിരാമി വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു അഭിരാമി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |