കൊച്ചി: മാക്സി-സ്കൂട്ടർ ശ്രേണിയിൽ യമഹ വിപണിയിലെത്തിച്ച ഏറോക്സ് 155ന്റെ മോട്ടോ ജിപി എഡിഷന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചു. 1.41 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. രാജ്യത്ത് യമഹയുടെ ബ്ളൂ സ്ക്വയർ പ്രീമിയം ഔട്ട്ലെറ്റുകളിലൂടെ സ്കൂട്ടർ ബുക്ക് ചെയ്യാം.
മെറ്റാലിക് ബ്ളാക്ക്, റേസിംഗ് ബ്ളൂ, ഗ്രേ വെർമിലോൺ നിറഭേദങ്ങളുണ്ട്. പുറമെ നേരത്തേ മോൺസ്റ്റർ എനർജി മോട്ടോ ജിപി എഡിഷനും യമഹ പുറത്തിറക്കിയിരുന്നു. 2021 സെപ്തംബറിലാണ് യമഹ ഏറോക്സ് 155ന്റെ ആദ്യ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കിയത്. 14.7 ബി.എച്ച്.പി കരുത്തുള്ളതാണ് 155 സി.സി. എൻജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |