SignIn
Kerala Kaumudi Online
Thursday, 25 April 2024 5.01 PM IST

പേവിഷബാധ പ്രതിരോധ വാക്‌സിനുകൾ ഗുണനിലവാരമുള്ളത്, ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്

rabies-vaccine

തിരുവനന്തപുരം : പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിനുകൾ ഗുണനിലവാരമുള്ളതാണെന്ന് കേന്ദ്ര ‌ ഡ്രഗ്സ് ലാബ് സർട്ടിഫെെ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആന്റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് സർട്ടിഫെെ ചെയ്തിരുന്നു. വാക്സിനെടുത്ത ചിലരിൽ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തിൽ പൊതു ആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വാക്സിൻ കേന്ദ്ര ഡ്രഗ്സ് ലാബിൽ പരിശോധനയ്‌ക്കയച്ചത്. അടുത്തിടെ കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതായി സർട്ടിഫെെ ചെയ്തു.

ഇതോടെ പേവിഷബാധ പ്രതിരോധത്തിനുപയോഗിക്കുന്ന വാക്സിനും ഇമ്മുണോഗ്ലാബുലിനും സ്റ്റാൻഡേർഡ് ക്വാളിറ്റിയാണെന്ന് കേന്ദ്ര ‌ ഡ്രഗ്സ് ലാബ് സർട്ടിഫെെ ചെയ്തു. പേവിഷബാധയ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് ആന്റി റാബിസ് വാക്സിനും ഇമ്മുണോഗ്ലോബുലിനും. അതിനാൽ തന്നെ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളിൽ നിന്ന് കടിയേറ്റ് ആശുപത്രിയിൽ എത്തിയവർക്കും മരണമടഞ്ഞ 5 പേർക്കും നൽകിയത്. വാക്സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്ക പരിഹരിക്കാൻ കൂടിയാണ് രണ്ട് ബാച്ച് നമ്പരിലുള്ള ഇമ്മുണോഗ്ലോബുലിനും ഒരു ബാച്ച് നമ്പരിലുള്ള ആന്റി റാബിസ് വാക്സിനും പരിശോധനയ്ക്കായി കസോളിയിലെ കേന്ദ്ര ലാബോറട്ടറിയിൽ നേരിട്ടയച്ചത്. പരിശോധനയിൽ ഇവ രണ്ടും സ്റ്റാൻഡേർഡ് ക്വാളിറ്റി ആണെന്ന് സർട്ടിഫെെ ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABIES VACCINE, KERALA, VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.