തെന്നിന്ത്യൻ നായിക ഷംനാ കാസിം വിവാഹിതയായി. ജെ ബി എസ് ഗ്രൂപ്പ് ഫൗണ്ടറും സി ഇ ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
പട്ടുസാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു ഷംന വിവാഹവേദിയിൽ തിളങ്ങിയത്. അറബിവേഷത്തിലായിരുന്നു വരൻ ഷാനിദ്. റിസപ്‌ഷന് ലെഹംഗയിൽ അതീവ മനോഹരിയായിരുന്നു ഷംന. സിനിമാ രംഗത്തെ സഹപ്രവർത്തകർക്കായി പിന്നീട് വിരുന്നൊരുക്കുമെന്ന് താരം പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം പ്രേക്ഷകശ്രദ്ധ നേടുന്നത്. തുടർന്ന് മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ചു. പിന്നാലെ തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായും തിളങ്ങി. മലയാളത്തിലെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് താരം അവസാനമായി വേഷമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |