SignIn
Kerala Kaumudi Online
Tuesday, 21 January 2025 7.10 AM IST

ഭർത്താവിനെ കൊല്ലാൻ കാമുകനെ അയച്ച ഭാര്യ ലിംഗം മുറിക്കാൻ പ്രത്യേക കത്തിയും നൽകി, അരും കൊലയ്ക്ക് ശേഷം ശ്വേതയുടെ ഗംഭീര നാടകവും

Increase Font Size Decrease Font Size Print Page
murder-case-

ബംഗളൂരു : ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനെ നിയോഗിച്ച ഭാര്യ ലിംഗം മുറിക്കാൻ കത്തിയും നൽകി. ബംഗളൂരുവിലെ യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അരും കൊല നടന്നത്. ഈ മാസം ഇരുപത്തിയൊന്നിനാണ് ചന്ദ്രു എന്നയാൾ കൊല്ലപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസമാണ് കേസിൽ ഭാര്യയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ സ്വദേശികളാണ് ശ്വേതയും ചന്ദ്രുവും. ശ്വേതയുടെ അകന്ന ബന്ധുവായ ചന്ദ്രുവിനെ താത്പര്യമില്ലാതെയാണ് യുവതി വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ 18 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നതായിരുന്നു കാരണം. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം ദമ്പതികൾ ബംഗളൂരുവിലാണ് താമസിച്ചത്.

കോളേജിൽ പഠന കാലത്ത് ശ്വേതയ്ക്ക് സുരേഷ് എന്നയാളുമായി അടുപ്പമുണ്ടായിരുന്നു. വിവാഹ ശേഷവും ഇരുവരും ഫോണിൽ പരസ്പരം ബന്ധപ്പെട്ടിരുന്നു. ഇതിന് പുറമേ യുവതി മറ്റൊരു ബന്ധുവായ ലോകേഷ് എന്നയാളുമായും ഇഷ്ടത്തിലായിരുന്നു. എന്നാൽ താമസിയാതെ ലോകേഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി ഭർത്താവിനെയും കൂട്ടി യുവതി ഹിന്ദുപൂർ പൊലീസിൽ പരാതി നൽകി. ഇതിന് ശേഷവും സുരേഷുമായുള്ള ബന്ധം ഇവർ തുടർന്നു. എന്നാൽ ഭർത്താവ് ജീവിച്ചിരിക്കെ തങ്ങൾക്ക് സുഖമായി കഴിയാനാവില്ലെന്ന് മനസിലാക്കിയ ശ്വേതയും സുരേഷും ചന്ദ്രുവിനെ കൊല്ലാൻ തീരുമാനിച്ചു.

ഈ മാസം ഒക്‌ടോബർ 21ന് ജോലി സ്ഥലത്ത് നിന്നും തിരിച്ചെത്തിയ ചന്ദ്രുവിനെ ഭാര്യ ടെറസിലേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്ന സുരേഷ് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രുവിനെ ആക്രമിക്കാൻ കാമുകൻ സുരേഷിന് ശ്വേത മരക്കഷ്ണം നൽകിയിരുന്നു. ഇതിന് പുറമേ ഭർത്താവിന്റെ ലിംഗം മുറിക്കാൻ കത്തിയും നൽകി.

ഭർത്താവിന്റെ മരണ ശേഷം ചന്ദ്രു ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ടില്ലെന്നും, കാണാനില്ലെന്നും ശ്വേത അഭിനയിച്ചു. വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ ചന്ദ്രു ടെറസിൽ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടു. തുടർന്ന് ഇയാളെ യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് അന്വേഷണത്തിനെത്തിയ പൊലീസിനോട് മുൻ വൈരാഗ്യത്തിൽ ലോകേഷ് ചെയ്തതാണെന്ന് ശ്വേത മൊഴി നൽകി. എന്നാൽ പൊലീസ് നടത്തിയ സമർത്ഥമായ നീക്കത്തിൽ ശ്വേതയുടെ ഫോണിൽ സുരേഷ് നിരന്തരം വിളിക്കുന്നത് കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ശ്വേത കുറ്റം സമ്മതിച്ചു. വീടിന്റെ ലൊക്കേഷൻ സഹിതം കാമുകന് അയച്ച് നൽകിയതും കണ്ടെത്തി. ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയിൽ നിന്നുമാണ് സുരേഷിനെ പൊലീസ് പിടികൂടിയത്.

TAGS: CASE DIARY, MURDERS, MURDERCASE, SWETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.