SignIn
Kerala Kaumudi Online
Friday, 26 April 2024 3.15 PM IST

കാന്തപുരം എ പി.മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

muhammed-musaliyar

കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ജനാസ നിസ്‌കാരം രാവിലെ 9 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.

കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പ്രഥമ ശിഷ്യനായിരുന്നു എ പി.മുഹമ്മദ് മുസ്‌ലിയാർ. കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിഷയുടെയും മകനായി 1950 ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കീഴിലെ ദീർഘകാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.

1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അദ്ധ്യാപനം ആരംഭിച്ചത്. മർകസിൽ പ്രധാന അദ്ധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANTHAPURAM AP MUHAMMED MUSLIAR, PASESS AWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.