കട്ടപ്പന: ഇടുക്കി കമ്പംമേട്ടിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കമ്പംമേട് സ്വദേശികളായ നിഷിൻ, അഖിൽ, നോയൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ വിദ്യാർത്ഥിനിയെ വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലെത്തിയ വിദ്യാർഥിനിയെ ചിലർ കാറിൽകയറ്റി കൊണ്ടുപോകുന്നത് മറ്റ് വിദ്യാർഥികൾ കണ്ടു. തുടർന്ന് അദ്ധ്യാപകരെ വിവരം അറിയിക്കുകയും അവർ പൊലീസിനെ സമീപിക്കുകയുമായിരുന്നു. ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കട്ടപ്പന ഇരട്ടയാറിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളുമായി ഇൻസ്റ്റഗ്രാം വഴി പെൺകുട്ടി പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോകാനായിരുന്നു ഇവരുടെ പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |