തൃശൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. കുന്നംകുളം നഗരസഭയിലെ മുൻ അംഗമായ ആർത്താറ്റ് പുളളിക്കപ്പറമ്പിൽ സുരേഷാണ് അറസ്‌റ്റിലായത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സഹോദരന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ വീട്ടിലാരുമില്ലാത്ത സമയത്തെത്തി സുരേഷ് പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതോടെ സഹോദരന്റെ ഭാര്യ വിവരം ചോദിച്ചപ്പോഴാണ് സുരേഷ് യുവതിയെ ഉപദ്രവിച്ച വിവരം പുറത്തറിയുന്നത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് വധഭീഷണിയും ഇയാൾ മുഴക്കിയിരുന്നതായാണ് സൂചന. സുരേഷിനെതിരെ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. യുവതി കുന്നംകുളം മജിസ്‌ട്രേറ്റിന് മുന്നിലും രഹസ്യമൊഴി നൽകിയിട്ടുണ്ട്.