തിരുവനന്തപുരം : കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റായി കെ.പി.തമ്പി കണ്ണാടനെ തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡന്റ് സി.സബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാർ അരുൺരാജ്, തിലകൻ അമ്പലവയൽ, വിപിൻ പി.ചാക്കോ, ജനറൽ സെക്രട്ടറിമാർ സ്വപ്ന, സുരേഷ് പീലിക്കോട്, ഡി.ദീപു, സെക്രട്ടറിമാർ ബൈജുരാജ്, ജംഗിലാൽ, അനിൽ പട്ടാമ്പി, ഖജാൻജി ലിജോ തൃശ്ശൂർ എന്നിവരെയും ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.