ഇടുക്കി: മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് കൊല്ലപ്പെട്ടത്. തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
സാം ജോസഫും മൂന്ന് സുഹൃത്തുക്കളും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടയിൽ തർക്കമുണ്ടാകുകയും, സുഹൃത്തുക്കളിലൊരാൾ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. കഴുത്തിലാണ് കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |