തിരുവനന്തപുരം: വ്യാജ ഡോക്‌ടർ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തുകയും വിവിധ കേസുകളിൽ ജാമ്യത്തിലിറങ്ങിയതിനുശേഷം മുങ്ങുകയും ചെയ്തയാൾ പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ വിളയിൽ ഹൗസിൽ സജിത്ത് ആണ് പിടിയിലായത്. ഇയാളെ വഞ്ചിയൂരിൽ നിന്നാണ് പിടികൂടിയത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016ൽ ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽപ്പോയ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.
മലപ്പുറം ജില്ലയിലെ താനൂർ പൊലീസ് സ്റ്റേഷനിൽ 2010ൽ രജിസ്റ്റർ ചെയ്ത കേസിലും, കോട്ടയം ജില്ലയിലെ കുമരകം സ്റ്റേഷനിൽ 2016ൽ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയതിന് സജിത്തിനെതിരെ വാറണ്ട് നിലവിലുണ്ട്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ സുബിമോൻ ആണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |