തെഹ്റാൻ: മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി ഇറാൻ. രണ്ട് മാസത്തിലേറെയായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. നിതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് ഇറാൻ അറ്റോണി ജനറൽ പറഞ്ഞു.
ഒരു മത സമ്മേളനത്തിൽവച്ചായിരുന്നു അറ്റോർണി ജനറലിന്റെ പ്രസ്താവനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'എന്തുകൊണ്ടാണ് മതകാര്യ പൊലീസിനെ പിരിച്ചുവിടാത്തതെന്ന' ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിർബന്ധിത ശിരോവസ്ത്രത്തിന്റെ പേരിൽ നിരവധി സ്ത്രീകൾ മതകാര്യ പൊലീസിന്റെ അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. മഹ്സാ അമീനിയുടെ മരണത്തിന് പിന്നാലെയാണ് ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമായത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ സെപ്‌തംബർ പതിമൂന്നിനാണ് ഇരുപത്തിരണ്ടുകാരിയായ മഹ്സാ അമീനിയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്‌തത്. സെപ്‌തംബർ പതിനാറിനാണ് യുവതി മരിച്ചത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിരവധി പേരാണ് ഇതിനോടകം മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |