
റായ്പൂര്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ടോസ്. നായകന്‍ സൂര്യകുമാര്‍ യാദവ് എതിരാളികളെ ബാറ്റിംഗിന് അയച്ചു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. ആദ്യ ട്വന്റി 20യില്‍ അക്‌സറിന് വിരലിന് പരിക്കേറ്റിരുന്നു. ബുംറയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. നാഗ്പൂരിലെ ആദ്യ മത്സരത്തില്‍ 47 റണ്‍സിന് വിജയിച്ചിരുന്നു. പരമ്പരയില്‍ 1-0ന് മുന്നിലാണ് ആതിഥേയര്‍. മൂന്ന് മാറ്റങ്ങളുമായിട്ടാണ് കിവീസ് കളിക്കാനിറങ്ങുന്നത്.
ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി
ന്യൂസിലാന്‍ഡ് ടീം: ഡെവോണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), സാക്കറി ഫോക്‌സ്, മാറ്റ് ഹെന്റി, ഇഷ് സോദി, ജേക്കബ് ഡഫി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |