രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ നായകൻ. അണക്കരയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഡോ. ഷിനു ശ്യാമളൻ ആണ് നായിക. ഡോക്ടർ, എഴുത്തുകാരി, നർത്തകി, സാമൂഹ്യപ്രവർത്തക, മോഡൽ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഷിനു ശ്യാമളൻ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച ഡോ. ഷിനു ശ്യാമളൻ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ ചിത്രത്തിലൂടെ വർഷങ്ങളുടെ ഇടവേയ്ക്കുശേഷം സജി സോമൻ അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. മലയാളത്തിന്റെ അനുഗ്രഹീത നടൻ സോമന്റെ മകനാണ് സജി സോമൻ. രഘുനാഥ് പലേരി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
ബിജു മേനോൻ നായകനായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനുശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് .ലാൽ ജോസ് ചിത്രം രണ്ടാം ഭാവത്തിലൂടെ തിരക്കഥാകൃത്തായി എത്തിയ രഞ്ജൻ പ്രമോദ് മീശമാധവൻ, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ എന്നീ സൂപ്പർ ഹിറ്റു സിനിമകളുടെ തിരക്കഥാകൃത്താണ്. മോഹൻലാൽ ചിത്രം ഫോട്ടോ ഗ്രാഫറിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ എത്തിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് രഞ്ജൻ പ്രമോദാണ് രചന നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |