മിക്കയാളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖത്തെ കരുവാളിപ്പും വെയിലേറ്റ കറുപ്പും. വെയിലേൽക്കുന്നതിന് പുറമേ ഉറക്കക്കുറവ്, സ്ട്രസ്, പോഷകാഹാരക്കുറവ്, അമിതമായി ഫോണോ കമ്പ്യൂട്ടറുമൊക്കെ നോക്കിയിരിക്കുന്നതൊക്കെയാണ് ഈ സൗന്ദര്യപ്രശ്നത്തിന്റെ കാരണം.
കണ്ണിനടിയിലെ കറുപ്പിനെയും മുഖത്തെ കരുവാളിപ്പും അകറ്റുമെന്ന് അവകാശപ്പെടുന്ന പലതരത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ക്രീമുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. പോക്കറ്റ് കാലിയാകാതെ, വീട്ടിലിരുന്നുകൊണ്ട് പ്രശ്നം പരിഹരിക്കാനായാൽ അതല്ലേ നല്ലത്.
കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്ന സാധനങ്ങൾ ആണിവ
കറ്റാർ വാഴ
കറ്റാർ വാഴയിൽ നിരവധി സൗന്ദര്യ സംരക്ഷണ ഗുണങ്ങളാണുള്ലത്. അത് കൊണ്ട് തന്നെയാണ് സൗന്ദര്യസംരക്ഷണത്തിനായുള്ള പല ഉത്പന്നങ്ങളുടെയും പരസ്യത്തിൽ കറ്റാർ വാഴ സ്ഥിരസാന്നിദ്ധ്യമാകുന്നത്. മികച്ച ഒരു കൂളിംഗ് ഏജന്റായി പ്രവർത്തിക്കുന്ന കറ്റാർ വാഴ ചർമത്തിന് വിശ്രമം നൽകുകയും മൃതകോശങ്ങളെ പുനർജീവിപ്പിക്കുകയും ചെയ്യുന്നു. മുഖത്തെ കറുത്ത പാടുകളിൽ കറ്റാർ വാഴ ജെൽ പുരട്ടുമ്പോൾ അവ സ്വഭാവികമായി കുറയുകയും ചർമത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.
മഞ്ഞൾ
ചർമത്തിലെ കറുപ്പിന് തലമുറകളായി ഉപയോഗിച്ച് വരുന്ന പ്രതിവിധിയാണ് മഞ്ഞൾ. മഞ്ഞൾ പൊടി വെള്ളത്തിലോ അല്ലെങ്കിൽ തേനിലോ പാലിലോ ചേർത്ത് നിർമിക്കുന്ന മിശ്രിതം മുഖത്തെ പാടുകൾ മാറ്റാൻ സഹായിക്കും. മുഖത്ത് മഞ്ഞൾക്കറ ശേഷിക്കാൻ സാദ്ധ്യതയുള്ലതിനാൽ അധികസമയം ഉപയോഗിക്കാതെ കഴുകി കളയാനും ശ്രദ്ധിക്കണം.
കടലമാവ്
മുഖ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗത്തിലുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവകളിലൊന്നാണ് കടലമാവ്. മൈദയിലോ ചെറു ചൂടുള്ള പാലിലോ കടലമാവ് ചേർത്ത് മിശ്രിത രൂപത്തിൽ 20 മിനിറ്റ് നേരം മുഖത്ത് പുരട്ടിയാൽ ചർമത്തിന്റെ പരുക്കൻ സ്വഭാവം മാറുന്നതായിരിക്കും.
ഉരുളക്കിഴങ്ങും വെള്ളരിക്കയും മുഖത്തെ കറുത്ത പാടുകൾ മാറാൻ സഹായകമാണ്. രണ്ട് പച്ചക്കറികളുടെയും ജ്യൂസ് രണ്ട് ടേബിൾ സ്പൂൺ വീതം മിശ്രിതമാക്കി കറുത്ത പാടുള്ള ഭാഗങ്ങളിൽ പുരട്ടിയ ശേഷം നിശ്ചിത സമയത്തിന് ശേഷം കഴുകി വൃത്തിയാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |