വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യ സ്വാമി- ഗുരുദേവ ക്ഷേത്ര ഉത്സവ അഘോഷ കമ്മറ്റി രൂപീകരണ യോഗം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖാ ഓഫീസിൽ ചേർന്നു. വെങ്ങല്ലൂർ ശാഖയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന പകൽപ്പൂര ഘോഷയാത്ര പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചു. ഉത്സവാഘോഷത്തിന്റെ വിജയത്തിനായി രവി എ.കെ (ചെയർമാൻ), ബൈജു എ.കെ (കൺവീനർ), ലത പങ്കജാക്ഷൻ (ഖജാൻജി) എന്നിവരുൾപ്പെടുന്ന 11 അംഗ കമ്മറ്റിയും പൊതുയോഗം രൂപീകരിച്ചു.