ചിക്കൻ വിഭവങ്ങളിൽ വെറൈറ്റി പരീക്ഷിക്കാൻ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. സുഹൃത്തുക്കളും കുടുംബവുമൊത്തുമൊക്കെ പുറത്തുപോകുമ്പോൾ ഇത്തരത്തിൽ വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഏറെയും. എന്നാൽ വീട്ടിലും അത്തരം പരീക്ഷണങ്ങൾ നടത്താവുന്നതാണ്. ഇത്തവണ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി ചിക്കൻ വിഭവമാണ് സോൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്.
തയ്യാറാക്കുന്ന വിധം
ചിക്കൻ നീളത്തിൽ കട്ട് ചെയ്തു വയ്ക്കണം. ആവശ്യത്തിന് ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കണം. ഒരു ചട്ടിയിൽ കുറച്ച് മുളകുപൊടി, കുരുമുളക് പൊടി, പൊടിച്ച വറ്റൽമുളക്, സോയ സോസ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ളോർ, ടൊമാറ്റോ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ച് ചേർത്ത് യോജിപ്പിക്കണം. ഇതിലേയ്ക്ക് നന്നായി കഴുകിവച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കുറച്ചുനേരം അടച്ചുവയ്ക്കാം. സമോസ ഷീറ്റ് നീളത്തിൽ അരിഞ്ഞുവയ്ക്കാം. അടുത്തതായി മസാല ചേർത്തുവച്ചിരിക്കുന്ന ചിക്കൻ സമോസ ഷീറ്റിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |