SignIn
Kerala Kaumudi Online
Sunday, 17 May 2026 3.36 AM IST

കുർബാനത്തർക്കം: ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

police-protection

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തെത്തുടർന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജനാഭിമുഖ കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബിഷപ്പ് ഹൗസിനു മുന്നിൽ അതിരൂപതാ സംരക്ഷണസമിതിയും അൽമായ മുന്നേറ്റസമിതിയും സമരം നടത്തുന്ന സാഹചര്യത്തിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമനാണ് ഇടക്കാല ഉത്തരവ് നൽകിയത്. എതിർകക്ഷികളായ അതിരൂപതാ സംരക്ഷണസമിതിക്കും അൽമായ മുന്നേറ്റസമിതിക്കും നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

സമരത്തെ ത്തുടർന്ന് ബിഷപ്പ് ഹൗസിലേക്ക് പ്രവേശിക്കുന്നതിന് തടസം നേരിടുന്നുണ്ടെന്നും സമരക്കാരെ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE PROTECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA