തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അംഗമായി അഡ്വ: എസ് എസ് ജീവൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
സിപിഐ യുടെ പ്രതിനിധിയായിരുന്ന അഡ്വ.മനോജ് ചരളേലിൻ്റെ ദേഹവിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അഡ്വ.എസ്.എസ്.ജീവന്റെ നിയമനം. തിരുവനന്തപുരത്ത് അഭിഭാഷകനാണ്. വഞ്ചിയൂർ ജില്ലാ കോടതിയിലെ മുൻ അഡിഷണൽ ഗവ പ്ലീഡറും സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറും ആയിരുന്നു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വൈസ് പ്രസിഡണ്ടും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ എസ്.എസ്. ജീവൻ തിരുവനന്തപുരം തിരുമല സ്വദേശിയും,മുൻ പാർലമെൻറംഗം കെ.വി സുരേന്ദ്രനാഥിന്റെ അനന്തരവനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |