കരുനാഗപ്പള്ളി: ഒരു പൊതി ചോറ് പദ്ധതിക്ക് കരുനാഗപ്പള്ളി കോൺഗ്രസ് ഓഫീസിന് മുന്നിൽ തുടക്കമായി. ജനശ്രീ സുസ്ഥിര വികസന മിഷൻ കരുനാഗപ്പള്ളി ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. മീൻ കറി ഉൾപ്പെടെയുള്ള ഒരു പൊതി ചോറിന് 65 രൂപയാണ് വില. പദ്ധതിയുടെ ഉദ്ഘാടനം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ നിർവഹിച്ചു.ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.എസ് ദാസ് ആദ്യ പൊതി ഏറ്റുവാങ്ങി. ബ്ലോക്ക് യൂണിയൻ ചെയർമാൻ എൻ.രാജു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി നിയാസ് ഇബ്രാഹീം, ഷിബു എസ്.തൊടിയൂർ, സുഭാഷ് ബോസ്, സുരേഷ് പനക്കുളങ്ങര, പി.വി.ബാബു,വി.കെ.രാജേന്ദ്രൻ, കെ. എസ്.പുരം സത്താർ, ഷേർളി,ഷീല, ഇന്ദിര,വിജയമ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |