ചെറുവത്തൂർ: നന്മ കലാകാരൻമാരുടെ സംസ്ഥാനതല ക്യാമ്പയിൻ ഇന്ന് ചെറുവത്തൂരിൽ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കലാ സാംസ്കാരിക സംഗമത്തോടെയുള്ള പരിപാടി വൈകുന്നേരം മൂന്നിന് ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യും. മുൻ ഫോക്ലോർ അക്കാഡമി ചെയർമാൻ പ്രൊഫ. മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. നന്മ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിത്സൻ സാമുവൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ നന്മ ഭാരവാഹികളായ കെ.എൻ. കീപ്പേരി, പിനാൻ നീലേശ്വരം, ശശിധരൻ അച്ചാംതുരുത്തി, ആശ സുരേഷ്, ലതാ ലക്ഷ്മണൻ, കെ.പി. ഷാജികുമാർ, കെ. ബാലകൃഷ്ണൻ, ആർ.കെ. മണ്ണൂർ, ഗംഗൻ ആയിറ്റി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |