SignIn
Kerala Kaumudi Online
Saturday, 21 September 2024 8.03 AM IST

എസ്.എൻ.ഡി.പി യോഗം വനിതാ സംഘം നേതൃത്വ ദ്വിദിന പഠന ശിബിരം

Increase Font Size Decrease Font Size Print Page
sndp

തൃശൂർ: എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ വനിതാ സംഘം സംഘടിപ്പിക്കുന്ന ദ്വിദിന പഠനശിബിരം ഇന്നും നാളെയും മഴുവഞ്ചേരി നാഷണൽ ഹെറിറ്റേജ് സെന്ററിൽ നടക്കും. യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഭദ്രദീപം തെളിക്കും. തൃശൂർ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പത്മിനി ഷാജി അദ്ധ്യക്ഷയാകും. തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ, വൈസ് പ്രസിഡന്റ് ടി.ആർ രഞ്ചു, സെക്രട്ടറി ഡി.രാജേന്ദ്രൻ, കുന്നംകുളം യൂണിയൻ സെക്രട്ടറി മോഹൻദാസ് എന്നിവർ സംസാരിക്കും. കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തും. ഗുരുമൊഴികൾ നൽകുന്ന മധുരമന്ത്രണം, വനിതാ സംഘടനയും എസ്.എൻ.ഡി.പി യോഗവും എന്നീ വിഷയങ്ങളിൽ സംഗീത വിശ്വനാഥും ധന്യസാരഥിയായി യോഗ വീഥിയുടെ കാവലാൾ എന്ന വിഷയത്തിൽ സജീഷ് കോട്ടയവും ക്ലാസെടുക്കും ഒ.വി ബാബു മോട്ടിവേഷണൽ ക്ലാസും സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.പ്രിയംവദയും സംവദിക്കും. പ്രാർത്ഥനയും പ്രഭാഷണവും ഇന്ദിരാ ദേവി ടീച്ചറും യോഗ ക്ലാസ് കലാ പത്മകുമാറും നയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, SNDP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.