ആലപ്പുഴ : കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനുള്ള ബൃഹദ് പദ്ധതിക്ക് പുതുക്കിയ ഭരണാനുമതി ഉടൻ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പ്ലാന്റ്, ടാങ്ക് എന്നിവയ്ക്കായുള്ള സ്ഥലമെടുപ്പ് വൈകിയതിനാൽ എസ്റ്റിമേറ്റ് തുക 289.54കോടിയിൽ നിന്ന് 387.91 കോടിയായി ഉയർന്നിട്ടുണ്ട്. 13 പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ 30ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധജല പ്ലാന്റാണ് നിർമ്മിക്കുക. ജൽജീവൻ മിഷന്റെ ഭാഗമായി ഇത് പൂർത്തിയാക്കുമെന്നും തോമസ് കെ തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |