ചങ്ങനാശേരി. എസ്.ബി കോളേജിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പൂർവ വിദ്യാർത്ഥി മഹാസംഗമം എസ്.ബി ഗ്രാൻഡ് അലുംമ്നൈ മീറ്റ് ജനുവരി 26ന് വൈകുന്നേരം 5.30ന് നടക്കും. 1973ൽ പഠനം പൂർത്തിയാക്കി 50 വർഷം പിന്നിട്ട സുവർണജൂബിലി ബാച്ചിനെയും 1998ൽ പഠനം പൂർത്തിയാക്കി 25 വർഷം പിന്നിട്ട സിൽവർ ജൂബിലി ബാച്ചിനെയും ആദരിക്കും.ഡിസംബർ, ജനുവരി മാസങ്ങളിൽ പ്രാദേശിക പൂർവ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കും. സ്വാഗതസംഘ രൂപീകരണ യോഗം പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫോൺ: 94 95 69 21 92.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |