തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ സൗരപുരപ്പുറ സോളാർ പദ്ധതിയിലൂടെ നൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദനം കൈവരിച്ചു.പാരമ്പര്യേതര ഊർജ്ജ ഉത്പാദന മേഖലയിൽ നിർണായക കാൽവയ്പാണിതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.ഇതോടെ സംസ്ഥാനത്തെ മൊത്തം സോളാർ വൈദ്യുതി ഉത്പാദനം 389 മെഗാവാട്ടിലെത്തി.
ഗാർഹിക രംഗത്ത് സബ്സിഡിയോടെയും മറ്റിടങ്ങളിൽ സബ്സിഡിയില്ലാതെയുമാണ് പദ്ധതി നടപ്പാക്കുന്നത്.ഇന്നലെ കൈവരിച്ച 100മെഗാവാട്ട് നേട്ടത്തിൽ 81മെഗാവാട്ടും സബ്സിഡിയോടെ നിർമ്മിച്ച പുരപ്പുറ സോളാർ പദ്ധതികളിലൂടെയാണ്. 500 കോടിരൂപയാണ് മൊത്തം മുതൽ മുടക്ക്. ഇതിൽ 40% കേന്ദ്ര സബ്സിഡിയും ബാക്കി ഉപഭോക്തൃവിഹിതവുമാണ്. സബ്സിഡിയില്ലാതെ സ്ഥാപിച്ച സോളാറിൽ നിന്ന് 19മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്.ഇതിന് 100 കോടിചെലവായി.സംസ്ഥാനത്തെ 389മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദനത്തിൽ ശേഷിക്കുന്ന 289 മെഗാവാട്ട് സ്വകാര്യ സംരംഭകരുടേതാണ് .പുതുവർഷത്തിൽ ആദ്യം തന്നെ സബ്സിഡിയോടെ സ്ഥാപിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ മാത്രം പുരപ്പുറങ്ങളിലെ സോളാർ നിലയങ്ങളുടെ സ്ഥാപിത ശേഷി 100 മെഗാവാട്ടാക്കുമെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |