ഭാരത്പൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി കൗശൽ കിഷോർ. നെഹ്റു മയക്കുമരുന്ന് ഉപയോഗിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്‌തിരുന്നുവെന്നാണ് മന്ത്രിയുടെ പരാമർശം.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ആരോപിച്ചു. ഇന്നലെ രാജസ്ഥാനിലെ ഭരത്പൂരിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം.
'ജവഹർലാൽ നെഹ്റു ജി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, സിഗരറ്റ് വലിക്കുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. നമ്മുടെ രാജ്യം ലഹരിമരുന്ന് ഭീഷണിയിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തെയും മറ്റ് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിച്ച്, അവരിൽ ഭയം സൃഷ്ടിക്കാൻ ഞാൻ മാദ്ധ്യമപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.'- മന്ത്രി പറഞ്ഞു.
#WATCH जवाहर लाल नेहरू जी नशा करते थे, सिगरेट पीते थे और महात्मा गांधी जी का एक लड़का नशा करता था। आगर आप पढ़ेंगे और देखेंगे तो पता चल जाएगा: नशा मुक्ति जागरण अभियान कार्यक्रम में केंद्रीय आवासन एवं शहरी कार्य राज्यमंत्री मंत्री कौशल किशोर, भरतपुर, राजस्थान (14.12) pic.twitter.com/VdZZ93k8sx
— ANI_HindiNews (@AHindinews) December 14, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |