SignIn
Kerala Kaumudi Online
Thursday, 18 April 2024 3.13 PM IST

ഷെയ് ൻ, ആന്റണി, നീരജ് ചിത്രം ആർ.ഡി.എക്സ് ആരംഭിച്ചു

shane

ഷെയ് ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് കഥ എഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. റോബർട്ട്, റോണി, സേവ്യർ എന്നീ ആത്മാർത്ഥ സുഹൃത്തുക്കളെ ഷെയ് നും ആന്റണിയും നീരജും അവതരിപ്പിക്കുന്നു. എെമ റോസ് മിയും മഹിമ നമ്പ്യാരുമാണ്നായികമാർ.ലാൽ ആണ് മറ്രൊരു പ്രധാന താരം .വൻ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ആർ.ഡി എക്സിന് അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് രചന. മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി.എസ് സംഗീതം പകരുന്നു.കൈതി, വിക്രം വേദ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കൊറിയോഗ്രഫറായ അൻപ് - അറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുക.വീക്കെന്റ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ആർ.ഡി.എക്സ് നിർമിക്കുന്നത്. നിർമാണ നിർവഹണം - ജാവേദ് ചെമ്പ് .പി.ആർ. ഒ ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHANE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.