തിരുവനന്തപുരം: കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ.മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.എ/ബി.എസ്‌സി(ആന്വൽ സ്‌കീം), ആഗസ്റ്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 9വരെ അപേക്ഷിക്കാം.
മാർച്ചിൽ നടത്തിയ എം.ഫിൽ ഹിസ്റ്ററി (2020 - 21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, ജോഗ്രഫി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.കോം (റെഗുലർ- 2020 അഡ്മിഷൻ, സപ്ലിമെന്ററി- 2019 & 2018 അഡ്മിഷൻ, മേഴ്സിചാൻസ്- 2017 അഡ്മിഷൻ), നവംബർ 2022 കോമ്പ്രഹെൻസീവ് വൈവവോസി പരീക്ഷ 16, 17, 18 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.
ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി വിവിധ സെമസ്റ്റർ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
മാർച്ചിൽ നടക്കുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (ഡിസംബർ 2022 സെഷൻ) അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |