SignIn
Kerala Kaumudi Online
Saturday, 27 April 2024 6.35 AM IST

ലോകം പുതുവത്സര ലഹരിയിൽ ,​ ആഘോഷങ്ങൾക്ക് പല മുഖങ്ങൾ

newyear

ലോകം മുഴുവൻ പുതുവത്സരത്തെ വരവേറ്റിരിക്കുകയാണ്. അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് കൗണ്ട്ഡൗൺ ആരംഭിക്കുമെങ്കിലും ലോകത്ത് എല്ലാ ഇടത്തും ഒരേ സമയത്തല്ല പുതുവത്സരം പിറക്കുന്നത്. അന്താരാഷ്ട്ര സമയക്രമമനുസരിച്ച് ഓരോ സ്ഥലത്തും പുതുവർഷം വന്നെത്തുന്ന സമയത്തിൽ മാറ്റമുണ്ടാകും.

സാധാരണ ഏറ്റവും ആദ്യം പുതുവത്സരത്തെ വരവേൽക്കുന്നത് പസിഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, കിരിബാത്തി എന്നിവിടങ്ങളിലാണ്. ആദ്യം പുതുവത്സരാഘോഷം നടത്തുന്ന സ്ഥലം ഓഷ്യാനിയയാണ്. ഇന്ത്യൻ സമയമനുസരിച്ച് ഡിസംബർ 31 വൈകന്നേരം 3:30 ന് ഇവിടെ പുതുവർഷം പിറക്കും.

യുണൈറ്റഡ് സ്റ്റേറ്റ്സിന് സമീപമുള്ള ജനവാസമില്ലാത്ത ബേക്കർ ദ്വീപിലും ഹൗലൻഡ് ദ്വീപിലുമാണ് ഏറ്റവും അവസാനം പുതുവർഷം എത്തുന്നത്. ഇന്ത്യൻ സമയം ജനുവരി 1 വൈകന്നേരം 5:30 നാണ് ഈ പ്രദേശങ്ങളിൽ പുതുപ്പിറവി.

ലോകമെമ്പാടും വൻ ആഘോഷത്തോടെയാണ് പുതുവത്സരത്തെ വരവേൽക്കുന്നത്. പുതുവത്സാരാഘോഷങ്ങളും ഓരോ രാജ്യത്തും വ്യത്യസ്തമാണ്. കൗതുകരമായ ചില പുതുവർഷ ആചാരങ്ങൾ ഇതാ;

അമേരിക്ക
അമേരിക്കക്ക് മാത്രം സ്വന്തമായ ഒരു പുതുവർഷ ആചാരം ഉണ്ട്. ബോൾ ഡ്രോപ്പ്. ഓരോ വർഷവും, ഡിസംബർ 31ന് അർദ്ധരാത്രിയിൽ മിന്നുന്ന പന്ത് നിലത്തേക്ക് വീഴുന്നത് കാണാൻ ആയിരക്കണക്കിന് ആളുകൾ ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ ഒത്തുകൂടുന്നു. 1907 മുതൽ തുടർന്നു വരുന്ന ആചാരമാണ് ഇത്.

ഗ്രീസ്
ഗ്രീക്കുകാർ പുതുവർഷത്തെ വരവേൽക്കുന്നത് വാതിലിൽ ഒരു ഉള്ളി തൂക്കിയിട്ടുകൊണ്ടാണ്. ഗ്രീക്ക് വിശ്വാസം അനുസരിച്ച് ഉള്ളി വളർച്ചയുടെയും പുനർജന്മത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമാണ്. അതിനാൽ ഈ പുതുവത്സര ദിനത്തിൽ നിങ്ങൾ ഗ്രീസിലാണെങ്കിൽ വാതിലുകളിൽ ഉള്ളി തൂങ്ങിക്കിടക്കുന്നത് കണ്ടാൽ ആശ്ചര്യപ്പെടേണ്ടതില്ല.

സ്‌പെയിൻ
മിക്കവാറും എല്ലാ ആഘോഷങ്ങളിലും ഭക്ഷണം ഒരു പ്രധാന ഘടകമാണ്. ഇതുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ സവിശേഷമായ ഒരു പുതുവർഷ ആചാരമുണ്ട്. സ്‌പെയിൻകാർ 12 മുന്തിരികൾ കഴിച്ചാണ് പുതുവർഷത്തിന് തുടക്കമിടുന്നത്. ഇത് വരും വർഷത്തിൽ ഭാഗ്യവും സമൃദ്ധിയും നൽകുമെന്ന് അവർ വിശ്വസിക്കുന്നു. ഈ ആചാരം പത്തൊൻപതാം നൂറ്റാണ്ടിലാണ് തുടങ്ങിയത്.

ഡെൻമാർക്ക്
ഡെൻമാർക്കിലുള്ളവർ പുതുവർഷത്തെ വരവേൽക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഇവിടുത്തെ ആളുകൾ അർദ്ധരാത്രിയിൽ ഫർണിച്ചറുകളിൽ നിന്ന് താഴേക്ക് ചാടിയാണ് പുതുവർഷത്തിലേക്ക് കാൽ വയ്ക്കുന്നത്. ചാടമ്പോൾ അവർ ഹോപ്പേ ഇൻഡ് ഐ ഡെറ്റ് നൈ ഓർ എന്ന് വിളിച്ചു പറയും. പുതുവർഷത്തിലേക്ക് കുതിക്കുക എന്നാണ് ഇതിനർത്ഥം. ദുഷ്ടാത്മാക്കളെ അകറ്റാൻ കത്തി, സ്പൂൺ പോലെയുള്ള ഉപകരണങ്ങൾ തകർക്കുന്നത് മറ്റൊരു ഡാനിഷ് ആചാരമാണ്.

മെക്സിക്കോ
മെക്സിക്കോയിൽ പുതുവത്സരം വലിയ ആഘോഷമാണ്. നിരവധി ആചാരങ്ങൾ ഇവിടെയുണ്ട്. സ്‌പെയിനിലെപോലെ, മെക്സിക്കോയിലും ചിലർ അർദ്ധരാത്രിയിൽ 12 മുന്തിരി കഴിക്കുന്ന ആചാരം പിന്തുടരുന്നുണ്ട്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വീട്ടിലുണ്ടാക്കിയ സവിശേഷ വിഭവം നൽകുക, പഴയതെല്ലാം തുടച്ചുമാറ്റാൻ അർദ്ധരാത്രിയിൽ വാതിൽ തുറക്കുക, സമൃദ്ധിക്കും വിജയത്തിനും വേണ്ടി ചുവന്ന അടിവസ്ത്രം ധരിക്കുക തുടങ്ങിയ ആചാരങ്ങളും മെക്സിക്കോയിലുണ്ട്.

ഫിലിപ്പീൻസ്
പുതുവത്സര ദിനത്തിൽ ഫിലിപ്പീൻസിൽ എല്ലാം വൃത്താകൃതിയിൽ ആയിരിക്കും. വൃത്താകൃതി ഐശ്വര്യത്തിന്റെ പ്രതീകമാണെന്നാണ് ഫിലിപ്പീൻസുകാർ വിശ്വസിക്കുന്നത്. പുതുവത്സരരാവിൽ പോൾക്ക ഡോട്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനു പുറമേ, തീൻമേശയിൽ ഉരുണ്ട പഴങ്ങളും ഇവർ ഒരുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.