തിരുവനന്തപുരം: ക്രൈസ്‌തവ സമൂഹത്തിനും ലോകജനതയ്‌ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പയെന്ന്, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. വിശ്വാസ-സന്മാർഗ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ,അഗാധമായ പ്രാർത്ഥന ജീവിതം,സൗമ്യമായ പെരുമാറ്റം,എല്ലാ മതങ്ങളുമായി പുലർത്തിയ ഊഷ്‌മള ബന്ധം എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.പിതാവിന്റെ ധന്യജീവിതമാതൃക സഭയിലെന്നും ദീപ്‌തമായി നിലകൊള്ളുമെന്നും തോമസ് ജെ.നെറ്റോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |