ഫ്ലോറിഡ: മിറാമർ ബീച്ചിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തനിച്ചാക്കി നടക്കാൻ പോയ ദമ്പതികളെ യുഎസ് പൊലീസ് അറസ്‌റ്റ് ചെയ്തു. ഹെൽത്ത് കെയർ മേധാവിയായ സാറാസോമേഴ്സ് (37), ഭർത്താവ് ബ്രയാൻ വിൽകിസ് (40) എന്നിവർക്കെതിരെ കുട്ടിയെ അവഗണിച്ചതിന് പൊലീസ് കേസെടുത്തു.
ഒക്ടോബർ 10 ന് ദമ്പതികൾ മറ്റ് മൂന്ന് കുട്ടികളുമായി ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ആറു മാസമുള്ള കുഞ്ഞിനെ ബീച്ചിലെ കൂടാരത്തിൽ തനിച്ചാക്കി മറ്ര് കുട്ടികൾക്കൊപ്പം നടക്കാൻ പോയ ഇവർ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയത്. കുഞ്ഞ് തനിച്ച് കിടക്കുന്നതായി പ്രദേശവാസികളാണ് പരാതിപ്പെട്ടു. പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മാതാപിതാക്കളുടെ മൊബൈൽ കൂടാരത്തിനുള്ളിലായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. തിരിച്ചെത്തിയ ദമ്പതികളെ പൊലീസ് അറസ്‌റ്റ് ചെയുകയായിരുന്നു. ടെക്സാസിൽ നിന്ന് ബന്ധുക്കൾ എത്തുന്നതുവരെ ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമിലീസ് എല്ലാ കുട്ടികളുടെയും താൽക്കാലിക സംരക്ഷണം ഏറ്റെടുത്തു.
കുട്ടികൾക്കൊപ്പം നടക്കുന്നതിനിടയിൽ സമയം പോയതറിഞ്ഞില്ലെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. വാൾട്ടർ കൗണ്ടി ഷെരീഫിന്റെ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്‌റ്റിൽ ഇക്കാര്യം വെളിപ്പെടുത്തി. തങ്ങൾ എത്തുന്നതുവരെ കുട്ടിയെ സംരക്ഷിച്ച പ്രദേശവാസികൾക്ക് പൊലീസ് നന്ദി അറിയിച്ചു. അറസ്‌റ്റ് ചെയ്ത് അടുത്ത ദിവസം തന്നെ 1000 യുഎസ് ഡോളർ പിഴ ചുമത്തി ദമ്പതികളെ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |